ദൈവമക്കള്‍ക്ക് ഒരു രക്ഷ ലഭിക്കാനിരിക്കുന്നു. അത് ദൈവമക്കളുടെ ശരീരം ദൈവപുത്രന്റെ ശരീരംപോലെയായി, അവര്‍ പരിശുദ്ധരും അമര്‍ത്യരും അനശ്വരരുമായിത്തീര്‍ന്ന് എന്നും ദൈവപിതാവിനോടൊത്ത് പുതിയഭൂമിയില്‍ വസിക്കുന്നതാണ്.
കാലത്തിന്റെ അടയാളങ്ങള്‍ എന്നാല്‍, കണ്ണുകണ്ടിട്ടില്ലാത്തതും, കാതുകേട്ടിട്ടില്ലാത്തതുമായ സംഭവങ്ങളാണ്. ഇത്തരം ഏതൊക്കെ സംഭവങ്ങളെക്കുറിച്ചാണോ ദൈവവചനം പ്രതിപാദിക്കുന്നത്, അവയെല്ലാം ദൈവം നൽകുന്ന കാലത്തിന്റെ അടയാളങ്ങളാണ്.
മോശയുടെ നിയമംവഴി നീതീകരണം ലഭിക്കാത്ത ഒരു പ്രവൃത്തി അന്ത്യനാളുകളില്‍ ദൈവപിതാവ് ചെയ്യുന്നു. മോശയുടെ നിയമത്തില്‍ അതിനു നീതീകരണമില്ലെങ്കില്‍, സഭകളുടെയോ, മറ്റ് സംവിധാനങ്ങളുടെയോ നിയമത്തില്‍ അതിനു നീതീകരണമില്ല
ദൈവകൃപ എന്നതു ദൈവികത അല്ലെങ്കില്‍ ദൈവികസ്വഭാവംതന്നെയാണ്. ദൈവരാജ്യത്തിലെ നിത്യജീവനു നമ്മെ യോഗ്യരാക്കുന്നത് ഈ കൃപയാണ്. ഈ കൃപയുടെ നിറവ് നല്‍കാനാണ് യേശുക്രിസ്തു (ഇമ്മാനുഏല്‍) വീണ്ടും വരുന്നത്.
ഈ ലോകജീവിതത്തിനുവേണ്ടിയാണ് ഒരുവന് പള്ളിയില്‍ പോകുന്നതെങ്കില്‍ അവന് പൂര്‍ണ്ണമായും ഒരു ലൗകികമനുഷ്യനാണ്. ഒരേസമയം ആത്മീയമനുഷ്യനും ലൗകികമനുഷ്യനുമായി വര്‍ത്തിക്കുന്ന അവസ്ഥ ദൈവപിതാവിന്റെ മുമ്പില്‍ നീതീകരിക്കപ്പെടില്ല.