Our Articles

All Articles

ജീവിക്കുന്ന ഏകസത്യദൈവത്തിന്‍റെ വചനം ലിഖിതരൂപത്തില്‍ എഴുതപ്പെട്ടിരിക്കുന്ന ഗ്രന്ഥമാണ് ബൈബിള്‍. ദൈവത്തിന്‍റെ വാക്കുകളും പ്രവൃത്തികളും ഇതില്‍ എഴുതപ്പെട്ടിരിക്കുന്നു.

അതുപോലെ ഇക്കാര്യങ്ങള്‍ സംഭവിക്കുന്നതു കാണുമ്പോള്‍ ദൈവരാജ്യം സമീപിച്ചിരിക്കുന്നു എന്നു മനസ്സിലാക്കിക്കൊള്ളുവിന്‍

മഹത്വപൂര്‍ണ്ണനായി വാനമേഘങ്ങളില്‍ എഴുന്നള്ളുന്നതിനുമുമ്പ്, രക്ഷകന്‍ ഈ ഭൂമിയിലായിരിക്കുമ്പോള്‍, അവനെ ദൈവമക്കള്‍ സ്വീകരിക്കണമെന്നാണ് ദൈവം ആഗ്രഹിക്കുന്നത്. ഇപ്രകാരം ദൈവപുത്രനെ ഇപ്പോള്‍ സ്വീകരിക്കുന്നവര്‍ക്കാണ് ദൈവമക്കളാകാന്‍ അവിടുന്ന് കഴിവു നല്‍കുന്നത് (യോഹ. 1:12-13).

ഈ ഭൂമിയോ അതിലെ ആദ്യത്തെ പൂഴിത്തരിയോ സൃഷ്ടിക്കപ്പെടുന്നതിനുമുമ്പുതന്നെ പിതാവില്‍നിന്നു ജനിച്ചവളാണ് പരിശുദ്ധ കന്യകാമറിയം.

തന്‍റെ സമയമായില്ല എന്നുപറഞ്ഞ് പൂര്‍ണ്ണമായും ഒഴിഞ്ഞുമാറിയ യേശുക്രിസ്തു എന്തുകൊണ്ടാണ് അവന്‍ നിങ്ങളോടു പറയുന്നത് ചെയ്യുവിന്‍ എന്ന് അവന്‍റെ അമ്മ പ്രഖ്യാപിച്ചപ്പോള്‍ വെള്ളം വീഞ്ഞാക്കിയത്? വെള്ളത്തെ വീഞ്ഞാക്കാന്‍ യേശുക്രിസ്തുവിനെ പ്രേരിപ്പിക്കാന്‍മാത്രം എന്താണ് കാനായിലെ കല്യാണവീട്ടില്‍ സംഭവിച്ചത്?

അവസാനകാലത്ത് നിരവധി വ്യാജപ്രവാചകന്‍മാര്‍ പ്രത്യക്ഷപ്പെട്ട് അനേകരെ വഴിതെറ്റിച്ച് നാശത്തിലേയ്ക്കു നയിക്കുമെന്ന് ദൈവവചനം സാക്ഷ്യപ്പെടുത്തുന്നു. അവസാനകാലത്ത് പ്രത്യക്ഷപ്പെടുന്ന ഈ വ്യാജപ്രവാചകന്‍മാരെ തിരിച്ചറിയാന്‍ ദൈവത്തിന്‍റെ ജ്ഞാനം കൂടിയേതീരൂ.

ലോകചരിത്രത്തെയും മനുഷ്യജീവിതത്തെയും ഏറ്റവുമധികം സ്വാധീനിച്ചിട്ടുള്ള ചരിത്രപുരുഷനാണ് 2000 വര്‍ഷംമുമ്പ് ഈ ഭൂമിയില്‍ജീവിച്ച യേശുക്രിസ്തു. ഇതാ ഇപ്പോള്‍ യേശുക്രിസ്തു ശരീരംധരിച്ച് ഈ ഭൂമിയിലേയ്ക്ക് തിരിച്ചുവന്നിരിക്കുന്നു. ഇതാ ഇമ്മാനുഏല്‍ മരണത്തെ നിര്‍മ്മാര്‍ജ്ജനം ചെയ്ത് നിത്യരക്ഷ നല്‍കാന്‍ പോകുന്നു!

ഈ ഭൂമിയും അതിലുള്ള സമസ്തവും - നീക്കം ചെയ്യപ്പെടാനിരിക്കുന്നു. ഈ ഭൂമിയില്‍ നമുക്കു നിലനില്‍ക്കുന്ന നഗരമില്ല. സാത്താന്‍റെ സ്പര്‍ശമേല്‍ക്കാത്തതും തിന്‍മയുടെ ഗന്ധമില്ലാത്തതുമായ, പരിശുദ്ധിയുടെ കൂടാരമാണ് സ്വര്‍ഗ്ഗസീയോന്‍.

പ്രത്യാഗമനം ചെയ്യുന്ന ദൈവപുത്രന്‍ ഇമ്മാനുഏല്‍ സകലത്തെയും തനിക്കു കീഴ്പ്പെടുത്താന്‍ കഴിയുന്ന തന്‍റെ ശക്തിവഴി നമ്മുടെ - തന്‍റെ പ്രിയപ്പെട്ടവരുടെ - ദുര്‍ബ്ബലശരീരങ്ങളെ തന്‍റെ മഹത്വമുള്ള ശരീരംപോലെ രൂപാന്തരപ്പെടുത്തും...

Chat with us